വംശീയാക്രമണങ്ങൾക്കെതിരെ ആർച്ചുബിഷപ്പ് ഫൊർത്തുണാത്തൂസ്

ആഫ്രിക്കൻ വംശജർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ഖേദകരമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി ആർച്ചുബിഷപ്പ് ഫൊർത്തുണാത്തൂസ് ൻവാച്ചുക്കുവ്വൂ. ആഫ്രിക്കൻ വംശജരെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയുടെ അമ്പത്തിയൊന്നാം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വംശീയമായ വിവേചനം അതിന് ഇരകളാകുന്നവരുടെ ഔന്നത്യത്തെ ഗുരുതരമായി ഹനിക്കുന്നുവെന്നും അവരുടെ ശാരീരികവും ധാർമ്മികവുമായ സമഗ്രതയെ ബലഹീനമാക്കുന്നുവെന്നും ആർച്ചുബിഷപ്പ് ഫൊർത്തുണാത്തൂസ് പറഞ്ഞു. ഇത്തരം വംശീയ ആക്രമണങ്ങളിൽ പരിശുദ്ധ സിംഹാസനത്തിന് അതിയായ ആശങ്കയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഐക്യരാഷ്ട്ര സഭക്ക് സ്വിറ്റ്സർലണ്ടിലെ ജനീവാ പട്ടണത്തിലുള്ള കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനാണ് ആർച്ചുബിഷപ്പ് ഫൊർത്തുണാത്തൂസ് ൻവാച്ചുക്കുവ്വൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.