ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്ത് റേഡിയോ മാറ്റൊലി

‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി മാനന്തവാടി രൂപത കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി സംഘടിപ്പിച്ച പ്രശ്‌നോത്തരിയില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാനന്തവാടി സ്വദേശി സത്യജിത്താണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ആഗസ്റ്റ് 1 മുതല്‍ 15 ദിവസം തുടര്‍ച്ചയായി നടത്തിയ ക്വിസ് മത്സരത്തില്‍ എല്ലാ ദിവസവും ശരിയുത്തരം നല്‍കിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്. നൂറോളം ആളുകള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്തു. റേഡിയോ മറ്റൊലി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിവാള്‍ഡിന്‍ തേവര്‍കുന്നേല്‍ സമ്മാന ദാനം നടത്തി. റേഡിയോ സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ.ബിജോ കറുകപ്പിള്ളി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സന്തോഷ് കാവുങ്കല്‍ സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.