സന്യാസ അവഹേളനത്തിനെതിരെ കണ്ണൂരിൽ ഇന്ന് പ്രതിഷേധ മാർച്ച്

ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തിനെതിരായും ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതിനെതിരായും മലബാർ ക്രൈസ്തവ സമൂഹം ഇന്ന് കണ്ണൂർ കളക്ടറേറ്റിലേക്ക് മാർച്ചും പ്രതിഷേധ സംഗമവും നടത്തും. വൈകുന്നേരം നാലിനാണ് മാർച്ചും സംഗമവും നടക്കുക.

തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ്, സമർപ്പിത പ്രതിനിധികളായി സിസ്റ്റർ വന്ദന എംഎസ്എംഐ, സിസ്റ്റർ ആൻസി പോൾ എസ്എച്ച്, വിവിധ സന്യാസ സഭകളുടെ പ്രോവിൻഷ്യൽസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. തലശേരി, കണ്ണൂർ, ബത്തേരി, കോട്ടയം രൂപതകളിലെ വൈദികരും സമർപ്പിതരും ദൈവജനവും പങ്കുചേരുന്ന മഹാസംഗമത്തിന് സിആർഐ കണ്ണൂർ യൂണിറ്റാണ് നേതൃത്വം വഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.