വൈദികർ ജനങ്ങളുമായി അടുത്തിടപഴകണമെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ

വൈദികർ ജനങ്ങളുമായി അടുത്തിടപഴകണമെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. റോമിൽ പഠിക്കുന്ന സെമിനാരിക്കാരുമായും വൈദികരുമായും നടത്തിയ സംഭാഷണത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. പത്തോളം ചോദ്യങ്ങളാണ് വൈദികരും സെമിനാരിക്കാരും ഉൾപ്പെടുന്ന ആളുകൾ പാപ്പായോട് ചോദിച്ചത്.

വൈദികർ അടുപ്പവും ആർദ്രതയും പ്രകടിപ്പിക്കുന്ന ഭാഷ പഠിക്കേണ്ടത് ആവശ്യമാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. ഒരു വ്യക്തിയുടെ പക്വത വെളിപ്പെടുത്തുന്ന മൂന്ന് ഭാഷകളെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചു – തലയുടെ ഭാഷ, ഹൃദയത്തിന്റെ ഭാഷ, കൈകളുടെ ഭാഷ. ഈ മൂന്നു ഭാഷകളിൽ സ്വയം പ്രകടിപ്പിക്കാൻ പഠിക്കാൻ പാപ്പാ വൈദികരെ പ്രോത്സാഹിപ്പിച്ചു.

പൗരോഹിത്യശുശ്രൂഷക്ക് യോജിച്ച ആ ‘ആടിന്റെ മണം’ നഷ്ടപ്പെടാതെ എങ്ങനെ പൗരോഹിത്യജീവിതം നയിക്കാമെന്ന് തന്നോട് ചോദിച്ചവരോട്, ഒരാൾ പഠനത്തിലോ ജോലിയിലോ ഏർപ്പെട്ടിരിക്കുകയാണെങ്കിലും, ‘ഏൽപിക്കപ്പെട്ട ആടുകളുമായി സമ്പർക്കം നിലനിർത്തേണ്ടത് പ്രധാനമാണ്’ എന്ന് ഫ്രാൻസിസ് മാർപാപ്പ മറുപടി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.