നിക്കരാഗ്വയിൽ വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഡനം; ഒളിസങ്കേതത്തിൽ അഭയം തേടാൻ നിർബന്ധിതരായി വൈദികർ

നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗ സ്വേച്ഛാധിപത്യത്തിന്റെ ഫലമായി പോലീസ് ക്രൈസ്തവർക്കെതിരെ നടത്തുന്ന പീഡനങ്ങളെ തുടർന്ന് ഒളിസങ്കേതത്തിൽ അഭയം തേടാൻ നിർബന്ധിതരായി വൈദികർ. മാതഗൽപ്പ രൂപതയിലെ സാന്താലൂസിയ ഇടവകയിൽ, ഇടവക ദൈവാലയത്തിന്റെ ചുമതലയുള്ള രണ്ട് വൈദികർ ഇല്ലാത്തതിനാൽ വിശുദ്ധ കുർബാന നടത്താൻ കഴിഞ്ഞില്ല. ഫാ. വിസെന്റ് മാർട്ടിൻ, ഫാ. സെബാസ്റ്റ്യൻ ലോപ്പസ് എന്നിവരാണ് ഒളിസങ്കേതത്തിൽ അഭയം തേടാൻ നിർബന്ധിതരായത്.

ഈ വൈദികരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പകരം സുരക്ഷാ കാരണങ്ങളാൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയതാണെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വൈദികരെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് വൈദികരെ ഒളിസങ്കേതത്തിലേക്ക് മാറ്റിയത്.

പോലീസ് ദൈവാലയത്തിൽ പ്രവേശിക്കുന്നത് തടയാൻ ഫാ. സെബാസ്റ്റ്യൻ ലോപ്പസ് ഇടവകയ്ക്ക് പുറത്ത് രാവിലെ വിശുദ്ധ കുർബാന നടത്തിയിരുന്നു. വെളിയിൽ നിന്നുകൊണ്ട് വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്തു. തുടർന്നാണ് വൈദികനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കം ഉണ്ടായത്.

ഓഗസ്റ്റ് നാലു മുതൽ മതഗൽപ്പയിലെ ബിഷപ്പ് റൊളാൻഡോ അൽവാരസിനെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.