സഹനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം പ്രസിദ്ധീകരിച്ച് വൈദികൻ

സഹനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം പ്രസിദ്ധീകരിച്ച് ഫാ. ജോർജ് ഒബ്രെഗൻ. സഹനങ്ങളെക്കുറിച്ചും അവയെ അതിജീവിച്ച് എങ്ങനെ പ്രതീക്ഷയും സന്തോഷവും കണ്ടെത്താമെന്നുമാണ് പുസ്തകത്തിൽ പറയുന്നത്.

നയേലി എന്ന കത്തോലിക്കാ എഴുത്തുകാരനോട് ചേർന്നാണ് ഫാ. ജോർജ് ഈ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. “സഹനങ്ങളെക്കുറിച്ച് എഴുതാനാണ് പരിശുദ്ധാത്മാവ് ഞങ്ങൾക്ക് പ്രചോദനം നൽകിയത്. ഒരു വൈദികനെന്ന നിലയിൽ, സഹനങ്ങൾ പലരിലും പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. എന്നാൽ സഹനങ്ങൾക്ക് ഒരു രക്ഷാകരമൂല്യമുണ്ടെന്ന് നാം തിരിച്ചറിയണം” – ഫാ. ജോർജ് പറഞ്ഞു. യഥാർത്ഥത്തിൽ എന്താണ് സഹനമെന്നും അവയെ എങ്ങനെ അതിജീവിക്കാമെന്നുമുള്ളതിന്റെ ഉത്തരം ഈ പുസ്തകത്തിലൂടെ വായനക്കാരന് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കത്തോലിക്കാ സഭയിൽ സഹനങ്ങൾ ക്ഷമയോടെ സ്വീകരിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് പരിശുദ്ധ അമ്മയും ക്രിസ്തുവും. ഇന്ന് ലോകം മുഴുവൻ കോവിഡ് പകർച്ചവ്യാധി മൂലവും യുദ്ധം മൂലവും ദുരിതമനുഭവിക്കുകയാണ്. ക്രിസ്തുവിന്റെ സഹനങ്ങളിൽ പങ്കുചേരുകയെന്നത് ഭാവിജീവിതത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.