നൈജീരിയയിൽ നിന്നും വീണ്ടും വൈദികനെ തട്ടിക്കൊണ്ടു പോയി

മെയ് എട്ട്, ഞായറാഴ്ച തട്ടിക്കൊണ്ടു പോകപ്പെട്ട ഫാ. അൽഫോൻസസ് ഉബോഹ് എന്ന വൈദികന്റെ മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ ഉയോയിലെ കത്തോലിക്കാ രൂപത. എ.സി.ഐ ഗ്രൂപ്പിന്റെ ആഫ്രിക്കൻ ഏജൻസിയായ എ.സി.ഐ ആഫ്രിക്കയുമായി മെയ് ഒൻപതിന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.

എംകെപത് എനിൻ ഏരിയയിലെ ഇക്കോട്ട് അബാസി അക്‌പാനിലുള്ള ഇടവക ദൈവാലയത്തിൽ നിന്ന് രാത്രി ഏഴരയോടെയാണ് വൈദികനെ തട്ടിക്കൊണ്ടു പോയത്. രോഗിയായ ഒരാളെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് വൈദികനെ തട്ടിക്കൊണ്ടു പോയതെന്ന് ഉയോ രൂപത ചാൻസലർ ചൂണ്ടിക്കാട്ടി.

വൈദികനെ തട്ടിക്കൊണ്ടു പോയവർ, മോചനദ്രവ്യമായി ഏകദേശം 2.4 ആയിരം ഡോളർ ആവശ്യപ്പെടുന്നതായി പ്രാദേശിക പത്രറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്‌ലാമിക ഭീകരസംഘടനയായ ബോക്കോ ഹറാമിന്റെ ആവിർഭാവം സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളെയും ശരിക്കും പ്രതികൂലമായി ബാധിച്ചതായി സഭാദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.