
കെനിയയിലെ നകുരു-നൈറോബി ഹൈവേയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുരോഹിതൻ മരിച്ചു. ഇഗ്വാമിറ്റിയിലെ സെന്റ് ലൂയിസ് പള്ളിയിലെ ഇടവക വികാരി ഫാ. ജോൺ എൻഡെഗ്വ മൈനയാണ് മരിച്ചത്. വൈദികന്റെ വിയോഗത്തിൽ കെനിയയിലെ ന്യാഹുരുരു രൂപത അനുശോചനം അറിയിച്ചു.
“ഫാ. ജോൺ മൈന എൻഡെഗ്വ, ഗിൽഗിലിലെ സെന്റ് ജോസഫ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദുഃഖകരമായ ഈ സമയത്ത് അദ്ദേഹത്തിന്റെ ആത്മാവിനും കുടുംബത്തിനും വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു”- രൂപതയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മെയ് 15 വെള്ളിയാഴ്ച, ഇടവകയിൽ നിന്ന് നിരവധി കിലോമീറ്റർ അകലെ നകുരു-നൈറോബി ഹൈവേയുടെ അരികിൽ പുരോഹിതനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.