‘ദൈവം വിവേകവും വിനയവും നൽകട്ടെ’ സ്ഥാനമേറ്റശേഷം ചിലിയുടെ പുതിയ പ്രസിഡന്റിന്റെ പ്രാർഥന

ചിലിയുടെ പുതിയ പ്രസിഡന്റായി ഹോസെ അന്റോണിയോ കാസ്റ്റ് ചുമതലയേറ്റു. ഭരണനേതൃത്വം ഏറ്റെടുക്കുന്ന വേളയിൽ രാജ്യത്തെ നയിക്കാൻ ദൈവത്തിന്റെ സഹായം തേടിയുള്ള അദ്ദേഹത്തിന്റെ പ്രാർഥന ഏറെ ശ്രദ്ധേയമായി. തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് ഹോസെ അന്റോണിയോ കാസ്റ്റ്.

“ദൈവം ചിലിയെ അനുഗ്രഹിക്കട്ടെ, ദൈവം നമ്മുടെ കുടുംബങ്ങളെ അനുഗ്രഹിക്കട്ടെ. നീതിയോടെ ഭരിക്കാനുള്ള ജ്ഞാനവും, ആവശ്യമുള്ളപ്പോൾ പ്രവർത്തിക്കാനുള്ള ശക്തിയും, എപ്പോഴും നമ്മുടെ ജനങ്ങളെ സേവിക്കാനുള്ള വിനയവും ദൈവം നമുക്ക് നൽകട്ടെ.” തന്റെ പ്രസംഗത്തിന്റെ അവസാനം പ്രസിഡന്റ് കാസ്റ്റ് നടത്തിയ പ്രാർഥന ഇപ്രകാരമായിരുന്നു.

അധികാരമേൽക്കുന്നതിന് മുന്നോടിയായി അദ്ദേഹം സാന്തിയാഗോ മെട്രോപൊളിറ്റൻ കത്തീഡ്രലിൽ നടന്ന പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു. വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ ദൈവികമായ മാർഗനിർദ്ദേശം അനിവാര്യമാണെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ വെളിപ്പെടുത്തി.

സാമ്പത്തികവും സാമൂഹികവുമായ നിരവധി വെല്ലുവിളികളിലൂടെ ചിലി കടന്നുപോകുന്ന സാഹചര്യത്തിലാണ് കാസ്റ്റ് അധികാരമേൽക്കുന്നത്. കുടുംബം, ജീവൻ, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഭരണമായിരിക്കും തന്റേതെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.