സമാധാനത്തിന് വേണ്ടിയുള്ള ജപമാല; പങ്കെടുത്തത് 140 രാജ്യങ്ങളിൽ നിന്നായി എട്ടര ലക്ഷത്തോളം കുട്ടികള്‍

ലോകസമാധാനത്തിനായി ഒക്ടോബർ പതിനെട്ടാം തീയതി സംഘടിപ്പിക്കപ്പെട്ട ജപമാല പ്രാർത്ഥനയിൽ ലോകമെമ്പാടുമുള്ള എട്ടര ലക്ഷത്തോളം കുട്ടികൾ പങ്കെടുത്തു. 140 രാജ്യങ്ങളിൽ ഈ ജപമാല പ്രാർത്ഥന സംഘടിപ്പിക്കപ്പെട്ടു. ‘എയിഡ് ടു ദി ചർച്ച് ഇൻ നീഡ്’ എന്ന കത്തോലിക്കാ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ആയിരുന്നു ഈ ജപമാല പ്രാർത്ഥന സംഘടിപ്പിക്കപ്പെട്ടത്.

വിദ്യാലയങ്ങളിലും, ഇടവകകളിലും, കുടുംബങ്ങളിലും ജപമാല പ്രാർത്ഥിക്കാൻ കുട്ടികൾ ഒരുമിച്ചുകൂടി. ഈ പ്രാർത്ഥനാ യജ്ഞത്തിൽ യുക്രൈന് വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തിരുന്നു.

ഏറ്റവും കൂടുതൽ കുട്ടികൾ ജപമാല പ്രാർത്ഥനയിൽ പങ്കെടുത്ത ആദ്യത്തെ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ പോളണ്ട് ആണ് ഈ പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളത്. ഏകദേശം രണ്ടര ലക്ഷത്തോളം കുട്ടികളാണ് പോളണ്ടിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തത്. വളരെ ചെറിയ രാജ്യമായ സ്ലോവാക്യയാണ് രണ്ടാം സ്ഥാനത്ത്. 191,011 കുട്ടികള്‍ രാജ്യത്തു നടന്ന ജപമാല സമര്‍പ്പണത്തില്‍ പങ്കുചചേര്‍ന്നു. മൂപ്പത്തിയാറായിരത്തോളം കുട്ടികൾ ജപമാല പ്രാർത്ഥനയിൽ പങ്കെടുത്ത ഭാരതം അഞ്ചാം സ്ഥാനം നേടി. യുദ്ധം നടക്കുന്ന യുക്രൈനില്‍ പോലും ജപമാല പ്രാർത്ഥന സംഘടിപ്പിക്കപ്പെട്ടു.

വെനിസ്വേലയിലെ ഒരു ചെറിയ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല പ്രാർത്ഥിക്കാൻ കുട്ടികൾ ഒരുമിച്ചു കൂടിയതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത് ലോകമെമ്പാടും വ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.