
മേയ് മാസത്തിലെ എല്ലാ ദിവസവും ഉക്രൈനിൽ സമാധാനം നിറയുന്നതിനു വേണ്ടി ജപമാല ചൊല്ലാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ. മേയ് ഒന്നിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ചാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
“ദൈവമാതാവിനു സമർപ്പിച്ചിരിക്കുന്ന മേയ് മാസത്തിലെ എല്ലാ ദിവസവും സമാധാനത്തിനായി ജപമാല ചൊല്ലാൻ എല്ലാ വിശ്വാസികളെയും ഞാൻ ക്ഷണിക്കുന്നു. പ്രത്യേകിച്ച് യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു വേണ്ടി പ്രാർത്ഥിക്കുക. ഉക്രൈനിൽ ദുരിതമനുഭവിക്കുന്ന പ്രായമായവരെയും കുട്ടികളെയും ഓർത്ത് ഞാൻ വേദനിക്കുന്നു” – പാപ്പാ പറഞ്ഞു. റഷ്യൻ അധിനിവേശത്തിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട നഗരമാണ് മരിയുപോൾ. അവിടെ നിന്ന് ജനങ്ങളെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഉക്രൈൻ പ്രസിഡന്റ് സെലെൻസ്കി ഏപ്രിൽ 30- ന് അറിയിച്ചു.
അക്രമത്തിന്റെ യുക്തിക്ക് കീഴടങ്ങരുതെന്നും സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.