
ഉക്രൈനിൽ ദുരിതമനുഭവിക്കുന്നവരെ മറക്കരുതെന്നും അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നത് തുടരണമെന്നും ഫ്രാൻസിസ് പാപ്പാ. ജൂൺ 15-ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പൊതുസദസ്സിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
ഉക്രൈനിൽ ദുരിതമനുഭവിക്കുന്നവരുടെ സമാധാനത്തിനുള്ള മാർപാപ്പായുടെ 56-ാമത്തെ അഭ്യർത്ഥനയാണിത്. “ഉക്രൈനിൽ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ നാം മറക്കരുത്. യുദ്ധം നമ്മെ ബാധിക്കാത്ത ഒന്നായി കണ്ട് നാം നിഷ്ക്രിയരായിരിക്കുകയുമരുത്. നമ്മുടെ സ്നേഹവും കരുണയും പ്രാർത്ഥനയും സഹായവും ഉക്രൈൻ ജനതയ്ക്ക് ഇന്ന് വളരെ ആവശ്യമാണ്” – പാപ്പാ പറഞ്ഞു.
2022 ഫെബ്രുവരി 24-നാണ് ഉക്രൈനിൽ റഷ്യൻ അധിനിവേശം തുടങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം ഏഴ് മില്യൺ ആളുകളാണ് ഇതിനോടകം ഉക്രൈനിൽ നിന്ന് പലായനം ചെയ്തിട്ടുള്ളത്.