രാഷ്ട്രീയം സേവനത്തിനാകണമെന്ന് ഓർമ്മിപ്പിച്ച് പോർച്ചുഗലിലെ മെത്രാന്മാർ

ആശയങ്ങളും പദ്ധതികളും ജനോപദ്രവകരങ്ങളായി മാറാതിരിക്കുന്നതിനു വേണ്ടി സംഭാഷണത്തിന്റെ മാർഗ്ഗം അവലംബിക്കേണ്ടത് അനിവാര്യമെന്ന് ജനുവരി 30 -ന് പോർച്ചുഗലിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടു പുറപ്പെടുവിച്ച ഒരു സന്ദേശത്തിൽ പ്രാദേശിക മെത്രാൻസമിതി. സകലരുടെയും മൗലികാവകാശങ്ങൾ ഉറപ്പാക്കുന്നതും ഉദാരസേവനമേകുന്നതുമായ ഒരു നയത്തിന്റെ അനിവാര്യത പോർച്ചുഗലിലെ കത്തോലിക്കാ മെത്രാന്മാർ ചൂണ്ടിക്കാട്ടുന്നു.

ഇക്കൊല്ലം ജനുവരി 30 -ന് അന്നാട്ടിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടു പുറപ്പെടുവിച്ച ഒരു സന്ദേശത്തിലാണ് മെത്രാൻസംഘത്തിന്റെ നീതിസമാധാന സമിതി ഈ ആവശ്യകത എടുത്തുകാട്ടിയിരിക്കുന്നത്. ആശയങ്ങളും പദ്ധതികളും ജനോപദ്രവകരങ്ങളായി മാറാതിരിക്കുന്നതിനു വേണ്ടി സംഭാഷണത്തിന്റെ മാർഗ്ഗം നീതിസമാധാന സമിതി ശിപാർശ ചെയ്യുന്നു.

നമ്മുടെ പ്രശ്നങ്ങളെ കണ്ടം വച്ചോ ക്ഷണിക പരിഹാരങ്ങളാലൊ കൈകാര്യം ചെയ്യാതെ പരസ്നേഹത്തിലധിഷ്ഠിതമായ സ്നേഹത്തിൻറെ സമൂർത്ത രൂപമാക്കി സേവനത്തെ മാറ്റേണ്ടതിൻറെയും പൊതു സമ്മതവും സുസ്ഥിരവുമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതിൻറെയും പ്രാധാന്യം ഈ സമിതി ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.