പോണോഗ്രഫി പൊതുജനാരോഗ്യത്തിന് ഭീഷണി: ഫ്രാൻസിസ് പാപ്പാ

കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മനുഷ്യാന്തസ്സിനു തന്നെ ഭീഷണി ഉയർത്തുന്ന പോണോഗ്രഫിയെക്കുറിച്ചും സംസാരിച്ച് ഫ്രാൻസിസ് പാപ്പാ. ജൂൺ പത്തിന് വത്തിക്കാനിൽ യൂറോപ്പിലെ കത്തോലിക്കാ കുടുംബങ്ങളുടെ സംഘടനയെ സ്വീകരിക്കവെയാണ് പാപ്പാ ഇക്കാര്യത്തെക്കുറിച്ചു പറഞ്ഞത്.

“ഇപ്പോൾ ഇന്റർനെറ്റിലൂടെ എല്ലായിടത്തും പ്രചരിക്കുന്ന പോണോഗ്രാഫി എന്ന വിപത്തിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം. പുരുഷന്മാരുടെയും സ്ത്രീകളുടെയും അന്തസ്സിനു നേരെയുള്ള ആക്രമണമാണിത്. ഇതിനെ ചെറുക്കുക എന്നത് എല്ലാവരുടെയും അടിയന്തിര ദൗത്യമാണ്. പോണോഗ്രാഫി പൊതുജനാരോഗ്യത്തിനു തന്നെ ഭീഷണിയായി അധികാരികൾ പ്രഖ്യാപിക്കണം. കുടുംബ കൂട്ടായ്മകൾ, സ്‌കൂളുകൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവയൊക്കെ അശ്ലീലങ്ങളെ ചെറുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല ഇത്തരം ആസക്തികളുള്ളവരെ അതിൽ നിന്ന് മോചിപ്പിക്കുന്നതിലും ഇവരുടെ പങ്ക് നിർണ്ണായകമാണ്” – മാർപാപ്പ പറഞ്ഞു.

കുടുംബങ്ങൾ ഗാർഹികസഭകളാണെന്നു തിരിച്ചറിയണം. കുടുംബങ്ങൾക്ക് നൽകാനാകുന്ന ഐക്യത്തിന്റെ മാതൃകയെക്കുറിച്ചും സമൂഹത്തിൽ സമാധാനം സ്ഥാപിക്കാൻ അവർക്ക് എങ്ങനെ പ്രവർത്തിക്കാമെന്നും ഫ്രാൻസിസ് മാർപാപ്പ ഈ അവസരത്തിൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.