ത്രിത്വൈക കൂട്ടായ്മയോടുള്ള നമ്മുടെ സംഭാഷണമാണ് പ്രാർത്ഥന: ഫ്രാൻസിസ് പാപ്പാ

ത്രിത്വൈക കൂട്ടായ്മയോടുള്ള നമ്മുടെ സംഭാഷണമാണ് പ്രാർത്ഥന എന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ മാസം മൂന്നാം തീയതി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് പാപ്പായുടെ ഈ സന്ദേശമുള്ളത്. സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: “പരിശുദ്ധാത്മാവിൽ, ക്രിസ്തുവിലൂടെ, പിതാവുമായുള്ള സംഭാഷണത്തിന്റെ ഇടമാണ് പ്രാർത്ഥന.”

സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവനുള്ളത്. കൃത്രിമ ബുദ്ധിശാസ്ത്രത്തിന്റെയും പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.