യുഎന്നിൽ മാർപാപ്പയുടെ സ്റ്റേറ്റ് സെക്രട്ടറി റഷ്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യുഎന്നിൽ മാർപാപ്പയുടെ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയാത്രോ പരോളിനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും സെപ്റ്റംബർ 22-ന് കൂടിക്കാഴ്ച നടത്തി. ഉക്രൈനിൽ റഷ്യയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത കൂടിക്കാഴ്ച. വത്തിക്കാൻ കർദ്ദിനാൾ പിയാത്രോ പരോളിനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ന്യൂയോർക്ക് സിറ്റിയിൽ നടക്കുന്ന ലോകനേതാക്കളുടെ വാർഷിക സമ്മേളനമായ യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്.

ഈ കൂടിക്കാഴ്ചയെക്കുറിച്ച് വത്തിക്കാൻ ഔപചാരികമായ പ്രസ്താവന നടത്തിയിട്ടില്ല. എന്നാൽ ഈ കൂടിക്കാഴ്ചയെക്കുറിച്ചുള്ള കാര്യങ്ങൾ പുറത്തുവന്നത് ഫ്രാൻസിസ് മാർപാപ്പയുടെ സമീപകാല ഉദ്ധരണിയോടെയാണ്. “ലോകനേതാക്കൾ എല്ലായ്പ്പോഴും സംഭാഷണത്തിൽ ഏർപ്പെടണം. കാരണം സംഭാഷണം കാര്യങ്ങളെ മാറ്റുന്നതിനുള്ള സാഹചര്യമൊരുക്കും” – പാപ്പാ പറഞ്ഞു.

“ഈ മീറ്റിംഗ് നടത്താനുള്ള നിർദ്ദേശത്തിന് ഞങ്ങൾ നന്ദി പറയുന്നു. ശാന്തമല്ലാത്ത ഈ സമയത്ത് നിങ്ങളുടെ ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. റഷ്യ കൈക്കൊള്ളുന്ന നടപടികൾ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാനും അതുപോലെ എല്ലാ ആഗോള പ്രക്രിയകളെയും നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ആധിപത്യ അഭിലാഷങ്ങളെ ചെറുക്കാനും രൂപകൽപന ചെയ്തിട്ടുള്ളതാണ്” – കൂടിക്കാഴ്ചയിൽ ലാവ്‌റോവ് പരോളിനോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.