വാഴ്ത്ത. കാർലോ അക്കുത്തിസിന്റെ ജീവിതത്തെ മാതൃകയാക്കാം: യുവജനങ്ങളോട് ഫ്രാൻസിസ്‌ പാപ്പാ

വാഴ്ത്ത. കാർലോ അക്കുത്തിസിന്റെ ജീവിതത്തെ മാതൃകയാക്കാൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. യുവ വിശുദ്ധന്റെ ജീവിതം അനുകരിക്കുന്നതിലൂടെ ക്രിസ്തു എപ്പോഴും നിങ്ങളുടെ വഴികളിൽ സന്തതസഹചാരിയായി മാറുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ആൽഫ യൂത്ത് ക്യാമ്പിൽ പങ്കെടുക്കുന്ന യുവജനങ്ങൾക്കു നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

നമ്മെ അറിയുകയും നമ്മേക്കാൾ കൂടുതൽ നമ്മെ സ്നേഹിക്കുകയും ചെയ്യുന്ന യേശുവിന്റെ സാന്നിധ്യത്തിലാണ് നാം. നാം ഓരോരുത്തരും നമ്മുടെ അതുല്യവും വ്യക്തിപരവുമായ പൂർത്തീകരണം കണ്ടെത്തണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. “ദൈവത്തിന് ഫോട്ടോകോപ്പികളെയല്ല, ഒറിജിനലുകളെയാണ് ആവശ്യം” – വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിന്റെ വാക്കുകളെ പാപ്പാ അനുസ്മരിച്ചു.

“കാർലോ നിങ്ങളെപ്പോലുള്ള ഒരാളായിരുന്നു. ഈ കാലത്തെ ഒരു കുട്ടിയായിരുന്നു. കമ്പ്യൂട്ടറുകളോട് അഭിനിവേശം, എല്ലാറ്റിനുമുപരിയായി യേശുവിനോടും ദിവ്യകാരുണ്യത്തോടുമുള്ള സ്നേഹത്തെ ‘സ്വർഗ്ഗത്തിലേക്കുള്ള പാത’ എന്ന് വിശേഷിപ്പിച്ചവനായിരുന്നു ആ യുവാവ്. കാർലോയുടെ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വമായിരുന്നുവെങ്കിലും അതൊരു സമ്പൂർണ്ണജീവിതമായിരുന്നു. അതൊരു ഓട്ടം പോലെയായിരുന്നു; സ്വർഗ്ഗത്തിലേക്കുള്ള ഓട്ടം പോലെ…” – പാപ്പാ പറഞ്ഞു.

തന്റെ ആദ്യ കുർബാന സ്വീകരണ ദിവസം വിശുദ്ധ കുർബാനയിൽ യേശുവിനെ കണ്ടുമുട്ടിയ നാൾ മുതൽ കാർലോ ആ ഓട്ടത്തിന് പുറപ്പെട്ടു. കാരണം, യേശു ഒരു ആശയമോ, ധാർമ്മിക പ്രമാണമോ അല്ല. യേശു ഒരു വ്യക്തിയായിരുന്നു, ഒരു സുഹൃത്തായിരുന്നു, അവന്റെ വഴികളിൽ ഒരു സഹയാത്രികനായിരുന്നു – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.