പരിശുദ്ധ അമ്മയ്‌ക്കൊപ്പം നടന്ന് വിശുദ്ധിയിൽ ജീവിക്കുക: അമലോത്ഭവ തിരുനാൾ ദിനത്തിൽ പാപ്പാ

പരിശുദ്ധ കന്യകാമറിയം വിശുദ്ധിയിൽ ജീവിച്ചതുപോലെ, അമ്മയോടു കൂടെ നടന്ന് തിന്മയ്‌ക്കെതിരെ പോരാടി ജീവിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്‌തു. വത്തിക്കാനിൽ വച്ച് പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാൾ ദിനത്തിൽ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോദിപ്പിച്ചത്.

“പരിശുദ്ധ അമ്മയുടെ യഥാർത്ഥ വ്യക്തിത്വം ‘കൃപ നിറഞ്ഞവൾ’ എന്നതാണ്. ഗബ്രിയേൽ ദൂതൻ പരിശുദ്ധ അമ്മയെ അഭിവാദ്യം ചെയ്യുമ്പോഴാണ് തന്റെ യഥാർത്ഥ വ്യക്തിത്വം പരിശുദ്ധ അമ്മയ്ക്ക് വെളിവാകുന്നത്. ‘കൃപ നിറഞ്ഞവളേ’ എന്ന് വിളിക്കുന്നതിലൂടെ ദൈവം തന്റെ വലിയൊരു രഹസ്യമാണ് വെളിപ്പെടുത്തുന്നത്” – ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

ജ്ഞാനസ്‌നാനം സ്വീകരിക്കുന്ന അവസരത്തിൽ ഇതുപോലെ ഒരു കൃപയാണ് നമുക്കും ലഭിക്കുന്നത്. ജ്ഞാനസ്‌നാനത്തിൽ നാം ദൈവം സ്നേഹിക്കുന്ന മക്കളായി മാറുന്നുണ്ട്. തന്റെ ജീവിതത്തിന്റെ ആദ്യ നിമിഷം മുതൽ പരിശുദ്ധ അമ്മയുടെ ജീവിതത്തെ മനോഹരമാക്കിയ കൃപയാൽ ഇന്നത്തെ ദിവസം പരിശുദ്ധ അമ്മ നമ്മുടെ ഉള്ളിലെ മനോഹാരിതയെ ഓർത്ത് വിസ്മയിക്കാൻ നമ്മെയും പ്രേരിപ്പിക്കുന്നുണ്ട് – പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.