നിസ്സംഗത വെടിയുക, പാവപ്പെട്ടവന്റെ രോദനം കേൾക്കുക: മാർപാപ്പ

ക്രൈസ്തവർ നിസ്സംഗതരാകാതെ പ്രവർത്തനനിരതരും ക്രിയാത്മകരും പ്രവാചകസ്വഭാവം ഉള്ളവരുമായിരിക്കണമെന്നും ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പാ. ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇപ്രകാരം ഓർമ്മപ്പെടുത്തിയത്.

“ക്രൈസ്തവർ നിഷ്ക്രിയരാകാതെ പ്രവർത്തനനിരതരും ക്രിയാത്മകരും പ്രവാചകസ്വഭാവമുള്ളവരും ആകേണ്ടതിന്, ദൈവവചനം നമ്മെ അനുദിന ജീവിതാവസ്ഥകളിൽ ആമഗ്നരാക്കുകയും സഹോദരങ്ങളുടെ കഷ്ടപ്പാടുകളും പാവപ്പെട്ടവരുടെ രോദനവും സമൂഹത്തെയും ലോകത്തെയും മുറിവേല്പിക്കുന്ന അനീതികളും ശ്രദ്ധിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു” – പാപ്പാ ട്വിറ്ററിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.