ദൈവം തന്റെ പ്രത്യാശ വയ്ക്കുന്നത് ശക്തരിലല്ല; എളിയവരിലാണ്: ഫ്രാൻസിസ് പാപ്പാ

ദൈവം തന്റെ പ്രത്യാശ വയ്ക്കുന്നത് വലിയവരിലും ശക്തരിലുമല്ല, മറിച്ച് ചെറിയവരിലും എളിയവരിലുമാണ് എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ചയിൽ തന്റെ നാല്പതാമത് അപ്പസ്തോലിക യാത്രയെക്കുറിച്ച് ഓർമ്മപ്പെടുത്തികൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പാ.

കാന്റർബറിയിലെ ആംഗ്ലിക്കൻ ആർച്ചുബിഷപ്പും ചർച്ച് ഓഫ് സ്കോട്ട്‌ലൻഡിന്റെ ജനറൽ മോഡറേറ്ററും ചേർന്ന്, സമാധാനത്തിന്റെ തീർത്ഥാടനത്തിനായി കോംഗോ – ദക്ഷിണ സുഡാനീസ് ജനതയെ സന്ദർശിച്ച് ഈ യാത്രയിലൂടെ താൻ ‘രണ്ട് സ്വപ്നങ്ങൾ’ നിറവേറ്റി എന്ന് അദ്ദേഹം വെളിപ്പെടുത്തി. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട രണ്ട് ദശലക്ഷം ആളുകളെയും അദ്ദേഹം അനുസ്മരിച്ചു. “അവരുമായി പരിചയപ്പെടാൻ കഴിഞ്ഞു; പ്രത്യേകിച്ച് സ്ത്രീകളെ അഭിസംബോധന ചെയ്തു. രാജ്യത്തെ പരിവർത്തനം ചെയ്യാൻ കഴിയുന്ന ശക്തിയാണ് അവർ. അക്രമം കൂടാതെ, അനുരഞ്ജനവും സമാധാനവുമുള്ള ഒരു പുതിയ ദക്ഷിണ സുഡാന്റെ വിത്തുകളാകാൻ ഞാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു” – പാപ്പാ പറഞ്ഞു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ദക്ഷിണ സുഡാനിലും ആഫ്രിക്കയിലുടനീളവും തന്റെ സ്‌നേഹത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും വിത്തുകൾ മുളയ്ക്കുന്നതിനു പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരോടും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.