മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്നും മാറ്റി

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചു. പാപ്പയെ വെന്റിലേറ്ററിൽ നിന്നും മാറ്റിയെങ്കിലും ഓക്സിജൻ കൊടുക്കുന്നത് തുടരുന്നു. ഫെബ്രുവരി 28 ന് ഫ്രാൻസിസ് പാപ്പയ്ക്ക് ഛർദിയും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും കൂടുതൽ വഷളായിരുന്നു.

ഫെബ്രുവരി 14-നാണ് പാപ്പ ശ്വാസനാള വീക്കത്തെതുടർന്ന് ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുർന്നു നടന്ന പരിശോധനകളിലാണ് വിവിധ രോഗാണുക്കൾ ബാധിച്ചിട്ടുണ്ടെന്നും പാപ്പ ന്യുമോണിയ ബാധിതനാണെന്നും കണ്ടെത്തിയത്. പാപ്പയുടെ ആരോഗ്യസ്ഥിയിൽ താല്കാലികമായി ആശ്വാസകരമായ ഒരു മാറ്റം കണ്ടെങ്കിലും സങ്കീർണ്ണാവസ്ഥ തുടരുകയാണ്.

പാപ്പയുടെ സുഖപ്രാപ്തിക്കായുള്ള പ്രാർഥനകൾ വത്തിക്കാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉയരുന്നു. പാപ്പ ചികിത്സയിൽ കഴിയുന്ന ജെമെല്ലി ആശുപത്രിയുടെ മുന്നിൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ രൂപത്തിനരികിൽ മെഴുകുതിരികത്തിച്ച് പ്രാർഥിക്കുന്നവരും നിരവധിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.