അഗ്നിപർവ്വത സ്ഫോടനത്തിൽ തകർന്ന ലാസ് പാൽമ ജനതയോട് ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ

അഗ്നിപർവ്വത സ്ഫോടനത്തിൽ തകർന്ന ലാസ് പാൽമ ജനതയോട് ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ. മൂന്ന് മാസത്തോളം അഗ്നിപർവത സ്‌ഫോടനത്തിൽ തകർന്ന കാനറി ദ്വീപുകളിലെ ലാ പാൽമ നിവാസികളോട് ജനുവരി 21 -ന് മാർപാപ്പ വീഡിയോ സന്ദേശം വഴിയാണ് ഖേദം അറിയിച്ചത്.

“ഈ ദുരന്തത്തിൽ ഞാൻ പ്രാർത്ഥനയോടെ നിങ്ങളോടൊപ്പം ഉണ്ടായിരുന്നു. പുനർനിർമ്മാണത്തിൽ നിങ്ങളെ അനുഗമിക്കുന്നു. പുനർനിർമ്മാണം എന്നതിനർത്ഥം മുന്നോട്ട് പോകുക എന്നാണ്” -പാപ്പാ പറഞ്ഞു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കേണ്ടിവരികയും നിരവധി പേർക്ക് വീടും ജോലിയും പോലും നഷ്‌ടപ്പെടുകയും ചെയ്‌തതിനാൽ, അനിശ്ചിതത്വങ്ങളുടെ ഭാവി അഭിമുഖീകരിക്കുന്ന ഒരു ജനതക്ക് പരിശുദ്ധ പിതാവ് എല്ലാവിധ പിന്തുണ അറിയിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.