കോർപ്പൂസ് ക്രിസ്റ്റി തിരുനാൾ ദിനത്തിലെ തിരുക്കർമ്മങ്ങളിൽ മാർപാപ്പ അദ്ധ്യക്ഷനാകില്ലെന്ന് വത്തിക്കാൻ

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കോർപ്പൂസ് ക്രിസ്റ്റി തിരുനാൾ ദിനത്തിലെ തിരുക്കർമ്മങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ അദ്ധ്യക്ഷനാകില്ല. ജൂൺ 13-ന് ഹോളി സീ പ്രസ്സ് ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഈ കാര്യം പറയുന്നത്.

കാലുവേദന മൂലം ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക യാത്ര മാറ്റിവച്ചതിന് കഴിഞ്ഞ ദിവസം പാപ്പാ ക്ഷമ ചോദിച്ചിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും സൗത്ത് സുഡാനിലേക്കുമുള്ള സന്ദർശനം എത്രയും വേഗം പുനഃക്രമീകരിക്കുമെന്നും ജൂൺ 12-ന് വത്തിക്കാനിൽ നടന്ന ആഞ്ചലൂസ് പ്രാർത്ഥനക്കു ശേഷം പാപ്പാ വാഗ്ദാനവും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.