പോളിഷ് സർവ്വകലാശാലയിൽ ജൂത-കത്തോലിക്കാ കേന്ദ്രം തുറന്നതിനെ സ്വാഗതം ചെയ്ത് മാർപാപ്പ

പോളിഷ് സർവ്വകലാശാലയിൽ കത്തോലിക്ക-ജൂത ബന്ധങ്ങൾക്കായി ഒരു കേന്ദ്രം സ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. എബ്രഹാം ജെ. ഹെഷൽ സെന്റർ ഫോർ കാത്തലിക് – ജൂയിഷ് റിലേഷൻസ്, ലുബ്ലിനിലെ ജോൺ പോൾ II കാത്തലിക് യൂണിവേഴ്സിറ്റിയുടെ ഒരു പുതിയ ശാസ്ത്രവിദ്യാഭ്യാസ സ്ഥാപനമാണ്. ശാസ്ത്രീയവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ തലങ്ങളിൽ അന്താരാഷ്ട്രതലത്തിൽ കത്തോലിക്ക-ജൂത ബന്ധങ്ങൾ ആഴത്തിലാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ലുബ്ലിനിൽ കത്തോലിക്ക-ജൂത ബന്ധത്തിനുള്ള ഒരു കേന്ദ്രം തുറന്നതിൽ താൻ സന്തുഷ്ടനാണെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. “ഇത് രണ്ട് മതങ്ങളുടെ മാത്രമല്ല, രണ്ട് ജനങ്ങളുടെയും പൊതുപൈതൃകത്തെ വിലമതിക്കാൻ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിങ്ങളെ പൂർണ്ണഹൃദയത്തോടെ അനുഗ്രഹിക്കുന്നു” – പാപ്പാ പറഞ്ഞു.

ഈ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങ് ഒക്‌ടോബർ 17-ന് നടന്നു. ഒരു പൊതുപൈതൃകത്തെ ആഴത്തിൽ വിലമതിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. എബ്രഹാം ജെ. ഹെഷലിന്റെ മകൾ പണ്ഡിതയായ സൂസന്ന ഹെഷൽ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് ​​പിയർബാറ്റിസ്റ്റ പിസബല്ലയും ജൂത-കത്തോലിക്കാ സമൂഹങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. എബ്രഹാം ജോഷ്വ ഹെഷൽ (1907-1972) പോളിഷ് വംശജനായ അമേരിക്കൻ റബ്ബിയും വളരെ സ്വാധീനമുള്ള ചിന്തകനുമായിരുന്നു. അദ്ദേഹം ജൂത-ക്രിസ്ത്യൻ ബന്ധങ്ങളിലും സംഭാവന നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.