കസാക്കിസ്ഥാൻ ക്രൈസ്തവർക്ക് പ്രത്യാശ പകർന്ന് പാപ്പായുടെ സന്ദർശന വാർത്ത

മാർപാപ്പായുടെ അടുത്ത സന്ദർശനം കസക്കിസ്ഥാനിലേക്കാണെന്ന തീരുമാനത്തെ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ് ഈ രാജ്യത്തെ ക്രൈസ്തവർ. മുൻപ് സോവിയറ്റ് യൂണിയന്റെ കീഴിലുണ്ടായിരുന്ന ചെറിയ രാജ്യമാണ് കസാക്കിസ്ഥാൻ.

“ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം, 2001-ൽ ജോൺ പോൾ രണ്ടാമൻ പാപ്പാ നടത്തിയ സന്ദർശനത്തെയാണ് അനുസ്മരിപ്പിക്കുന്നത്. ഒപ്പം പാപ്പായുടെ ഈ സന്ദർശന വാർത്ത ഏറെ സന്തോഷത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ആദ്യം അവർക്ക്, തങ്ങൾ കേട്ട വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം പാപ്പായെ കാണുക എന്നത് വലിയ ആഗ്രഹങ്ങളിലൊന്നാണ്” – കസാക്കിസ്ഥാനിലെ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസിഡന്റ് ബിഷപ്പ് ജോസ് ലൂയിസ് മുമ്പിയാല പറഞ്ഞു.

പാപ്പായുടെ സന്ദർശനത്തെ ക്രിസ്തുസാന്നിധ്യത്തിന്റെ പ്രകടനമായിട്ടാണ് കസാക്കിസ്ഥാനിലെ ക്രൈസ്തവർ കാണുന്നത്. കാരണം ഈ രാജ്യം ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാണെന്നതു തന്നെ. പാപ്പായുടെ ഈ സന്ദർശനത്തിന്റെ ലക്ഷ്യം സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.