പൊതുജനത്തിന്റെ മുന്നിൽ ആദ്യമായി വീൽചെയറിൽ പ്രത്യക്ഷപ്പെട്ട് മാർപാപ്പ

പൊതുപരിപാടിയിൽ പങ്കെടുക്കാൻ ആദ്യമായി വീൽചെയറിൽ പ്രത്യക്ഷപ്പെട്ട് ഫ്രാൻസിസ് പാപ്പാ. മേയ് അഞ്ചിന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്ന പൊതുസമ്മേളനത്തിലാണ് പാപ്പാ ഇപ്രകാരം കടന്നുവന്നത്.

ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്‌സ് ജനറലിന്റെ പ്ലീനറി യോഗത്തിൽ പങ്കെടുത്തവരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് പാപ്പാ വീൽചെയറിന്റെ സഹായമെടുത്തത്. 85-കാരനായ പാപ്പായ്ക്ക് സന്ധിബന്ധത്തിനേറ്റ ക്ഷതം മൂലം നാളുകളായി വലത്തെ കാൽമുട്ടിന് വേദനയുണ്ട്. പൊതുസദസ്സിൽ വിശ്വാസികളെ ഇരുന്നുകൊണ്ടാണ് പാപ്പാ ഇപ്പോൾ അഭിവാദനം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.