ഇക്വഡോറിൽ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ

ഇക്വഡോറിൽ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ജൂൺ 26- ന് വത്തിക്കാനിൽ നടന്ന ആഞ്ചലൂസ് പ്രാർത്ഥനയ്ക്കുശേഷമാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“സംഭാഷണത്തിലൂടെ മാത്രമേ സാമൂഹിക സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കൂ. അത് മാത്രമല്ല, ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും പ്രത്യേക ശ്രദ്ധ നൽകണം. എന്നാൽ എല്ലാവരുടെയും അവകാശങ്ങളെയും എപ്പോഴും മാനിക്കുകയും വേണം”- പാപ്പാ പറഞ്ഞു. ഇക്വഡോറിലെ ജനങ്ങളോട് തന്റെ ആത്മീയ അടുപ്പം പ്രകടിപ്പിച്ച പാപ്പാ എല്ലാ പാർട്ടികളോടും അക്രമം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു.

ജൂൺ 13 മുതൽ ഇക്വഡോറിൽ കോൺഫെഡറേഷൻ ഓഫ് ഇൻഡിജിനസ് നാഷണാലിറ്റിസ് ഓഫ് ഇക്വഡോർ (കോനൈ) ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നു. സർക്കാർ ഇന്ധന വില കുറയ്ക്കണമെന്നും അടിസ്ഥാന ആവശ്യങ്ങൾക്ക് ന്യായവില ഉറപ്പാക്കണമെന്നും കർഷകർക്ക് സബ്‌സിഡി നൽകണമെന്നുമായിരുന്നു ആവശ്യങ്ങൾ. എന്നാൽ 10 ദിവസം കഴിഞ്ഞപ്പോൾ, പണിമുടക്ക് അക്രമാസക്തമായി. തുടർന്ന് നിരവധി ആളുകൾ മരണപ്പെടുകയും നൂറിലധികം ആളുകൾ അറസ്റ്റിലാവുകയും ചെയ്‌തു. ഈ ആക്രമണങ്ങൾക്കെതിരെ രാജ്യത്തെ ക്രൈസ്തവ സഭകളും പ്രതികരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.