ദുരന്തത്തിൽ കഴിയുന്ന ഉക്രേനിയൻ ജനതയെ മറക്കരുതെന്ന് ഫ്രാൻസിസ് പാപ്പാ

ദുരന്തത്തിൽ കഴിയുന്ന ഉക്രേനിയൻ ജനതയെ മറക്കരുതെന്ന് ഉക്രൈനിൽ നടക്കുന്ന റഷ്യൻ അധിനിവേശത്തെ ചൂണ്ടിക്കാണിച്ച് ഫ്രാൻസിസ് മാർപാപ്പ. ജൂൺ 19-ന് വത്തിക്കാനിൽ നടന്ന ആഞ്ചലൂസ് പ്രാർത്ഥനക്കു ശേഷമാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഉക്രൈനിൽ തുടർന്നുകൊണ്ടിരിക്കുന്ന റഷ്യൻ അധിനിവേശം അഞ്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ നാല് മാസം പിന്നിടുകയാണ്. അവിടെ ദുരിതത്തിൽ കഴിയുന്ന ഉക്രേനിയൻ ജനതയെ ആരും മറക്കരുത്. ഉക്രേനിയൻ ജനതക്കു വേണ്ടി എന്താണ് നമ്മൾ ചെയ്യുന്നതെന്ന് എല്ലാവരും ഹൃദയത്തിൽ ചോദിക്കണം” – പാപ്പാ പറഞ്ഞു. പരിശുദ്ധ പിതാവ് ഉക്രൈൻ യുദ്ധത്തെക്കുറിച്ചുള്ള ആശങ്ക പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്. മാർച്ച് 25-ന് ഫ്രാൻസിസ് പാപ്പാ, സംഘർഷഭരിതമായ റഷ്യ – ഉക്രൈൻ രാജ്യങ്ങളെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു സമർപ്പിച്ചിരുന്നു.

ഉക്രൈനിൽ യുദ്ധം തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അനേകരാണ് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.