ഹൃദയത്തിന്റെ സൗഖ്യം ആരംഭിക്കുന്നത് ശ്രവണത്തിലൂടെയാണ്: പാപ്പാ

ഹൃദയത്തിന്റെ സൗഖ്യം ആരംഭിക്കുന്നത് ശ്രവണത്തിലൂടെയാണെന്ന് ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. ജൂലൈ എട്ടാം തീയതി പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം കുറിച്ചത്.

“ഒരു സംവാദത്തെ പുനരുജ്ജീവിപ്പിക്കുന്നത് വാക്കുകൾ കൊണ്ടല്ല മറിച്ച് നിശബ്ദത കൊണ്ടാണ്; നിർബന്ധിച്ചുകൊണ്ടല്ല മറിച്ച് ക്ഷമയോടെ മറ്റൊരു വ്യക്തിയെ, അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും അവർ ഉള്ളിൽ വഹിച്ച് കൊണ്ട് പോകുന്നവയെക്കുറിച്ചും കേൾക്കാൻ തുടങ്ങുന്നതിലൂടെയാണ്. ഹൃദയത്തിന്റെ സൗഖ്യം ആരംഭിക്കുന്നത് ശ്രവണത്തിലൂടെയാണ്.” പാപ്പാ കുറിച്ചു.

ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ9, പോളീഷ്, ലാറ്റിൻ എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റർ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ വായിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.