
ഉക്രൈൻ ജനതക്കായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ. തന്റെ ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഉക്രൈനു വേണ്ടി പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ചത്.
“ഉക്രൈനിലെ ജനതയ്ക്ക് മരണവും നാശവും ദുരിതവും വിതയ്ക്കുന്ന ബോംബാക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. യുദ്ധം മൂലം പീഡിപ്പിക്കപ്പെടുന്ന ഈ ജനങ്ങളെ ദയവായി നമുക്ക് മറക്കാതിരിക്കാം. അവരെ നമ്മുടെ ഹൃദയത്തിലും പ്രാർത്ഥനയിലും മറക്കാതിരിക്കാം” – പാപ്പാ കുറിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാലു കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികള്‍ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നുണ്ട്.