ദൈവം നൽകുന്ന നന്മക്കായി അദ്ധ്വാനിക്കണം: ഫ്രാൻസിസ് പാപ്പാ

മറ്റുള്ളവരിലേക്ക് ഒന്നും നിർബന്ധമായി അടിച്ചേൽപ്പിക്കുന്നതല്ല ദൈവത്തിന്റെ ശൈലിയെന്നും ഇല്ലാതാകുമ്പോൾ നാം തിരിച്ചറിയുന്ന, സൗജന്യമായി ലഭിക്കുന്ന ജീവവായു പോലെയാണ് ദൈവമെന്നും ഫ്രാൻസിസ് പാപ്പാ. ദൈവം നൽകുന്ന നന്മ സ്വന്തമാക്കാൻ തുടർച്ചയായ പരിശ്രമം ആവശ്യമുണ്ടെന്നും പപ്പ ഉദ്‌ബോധിപ്പിച്ചു. നവംബർ 15- ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

“നന്മ മറഞ്ഞിരിക്കുന്നു. അത് നിശബ്ദമാണ്. അതിനായി തുടർച്ചയായ, പതിയെയുള്ള ഖനനം ആവശ്യമാണ്. കാരണം ദൈവത്തിന്റെ ശൈലി ഇടിച്ചുകയറുന്ന തരത്തിലുള്ളതല്ല. അവൻ തന്നെത്തന്നെ മുൻപോട്ടു വയ്ക്കുന്നില്ല. നാം ശ്വസിക്കുന്ന വായു പോലെയാണവൻ. നമ്മെ ജീവിക്കാൻ അനുവദിക്കുന്ന അതിനെ നാം കാണുന്നില്ല. ഇല്ലാതാകുമ്പോഴേ നാം അതിനെക്കുറിച്ച് ബോധവാന്മാരാകൂ” എന്നായിരുന്നു പാപ്പായുടെ ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.