മിഷനറിമാർക്കു വേണ്ടി പ്രാർത്ഥിക്കാന്‍ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

സുവിശേഷ ശുശ്രൂഷയില്‍ ഏർപ്പെട്ടിരിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. മിഷനറി മാസമായി കണക്കാക്കപ്പെടുന്ന ഒക്ടോബർ മാസത്തിൽ മിഷനറിമാർക്കു വേണ്ടി പ്രാർത്ഥിക്കാന്‍ ഫ്രാൻസിസ് പാപ്പാ പ്രത്യേകം ആവശ്യപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, തങ്ങളുടെ ജീവിതം കൊണ്ട്, സുവിശേഷ ശുശ്രൂഷയുമായി ബന്ധപ്പെട്ട ഒരു സ്നേഹത്തിന്റെ ചരിത്രം രചിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാനാണ് പാപ്പാ ആവശ്യപ്പെട്ടത്. ഒക്ടോബർ 20 വ്യാഴാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് മിഷനറിമാർക്കായി പ്രാർത്ഥിക്കാനുള്ള ഈ ആഹ്വാനം പാപ്പാ നൽകിയത്.

“ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കപ്പെട്ട്, തങ്ങളുടെ ജീവിതങ്ങൾ കൊണ്ട്, സുവിശേഷത്തിന്റെ ശുശ്രൂഷയിൽ സ്നേഹത്തിന്റെ ഒരു കഥ രചിക്കുന്ന മിഷനറിമാർക്കായി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം” എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.