ദൈവം മറ്റുള്ളവരുടെ ഹൃദയത്തിൽ നിക്ഷേപിച്ച വിത്തുകൾ തിരിച്ചറിയുക: ഫ്രാന്‍സിസ് പാപ്പാ

സ്വീകരണ മനോഭാവം സുവിശേഷവത്ക്കരണത്തിന് അനിവാര്യമായ ആന്തരിക സന്നദ്ധതയാണെന്ന് മാർപാപ്പ ഉദ്ബോധിപ്പിക്കുന്നു. ഇരുപത്തിയൊമ്പതാം തീയതി, ‘പ്രേഷിതഒക്ടോബർ’ (#MissionaryOctober) എന്ന ഹാഷ്ടാഗോടു കൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രബോധനമുള്ളത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്: “സ്വീകരിക്കൽ, സുവിശേഷവത്ക്കരണത്തിന് ആവശ്യമായ ആന്തരിക സന്നദ്ധതയാണ്. നമ്മുടെ രംഗപ്രവേശത്തിനു മുമ്പ് ദൈവം അപരന്റെ ഹൃദയത്തിൽ നിക്ഷേപിച്ച വിത്തുകൾ തിരിച്ചറിയുകയും അവയെ സ്വീകരിക്കുകയും ചെയ്യാൻ പഠിച്ചുകൊണ്ട് അപരന്റെ അസ്തിത്വത്തിന്റെ മണ്ണിൽ സുവാർത്ത വിതയ്ക്കുക.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.