നമ്മുടെ പ്രേഷിതവിളിയോട് വിശ്വസ്തരായിരിക്കുക: പാപ്പാ

മൗനത്തിന്റെ നിമിഷങ്ങകൾ ഊട്ടിവളർത്തുന്നതിനു പഠിക്കണമെന്ന് ഓർമ്മിപ്പിച്ച് മാർപാപ്പാ. ശനിയാഴ്‌ച ‘പ്രാർത്ഥന’, ‘പ്രേഷിത ഒക്ടോബർ’ എന്നീ ഹാഷ്ടാഗുകളോടു കൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

‘പ്രേഷിത ശിഷ്യന്മാരെന്ന നിലയിൽ, നമ്മുടെ വിളിയോട് എപ്പോഴും വിശ്വസ്തരായിരിക്കാനുള്ള വഴികളും മാർഗ്ഗങ്ങളും നമ്മുടെ മനസ്സിൽ തെളിയുന്നതിന്, പ്രേഷിതദൗത്യങ്ങൾക്കായുള്ള പ്രാർത്ഥനയുടെ ഈ മാസത്തിൽ, നിശ്ശബ്ദതയുടെയും കർത്താവുമായുള്ള കൂടിക്കാഴ്ചയുടെയും നിമിഷങ്ങൾ ഉട്ടിവളർത്താൻ നമുക്ക് പഠിക്കാം’ – പാപ്പാ കുറിച്ചു.

വിവിധ ഭാഷകളിലായി നാലു കോടിയിലേറെ വരുന്ന ട്വിറ്റർ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ സാധാരണ അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ ഒൻപതു ഭാഷകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.