പ്രാർത്ഥനയും ആത്മജ്ഞാനവുമുള്ള മനുഷ്യരാവുക: ഫ്രാൻസിസ് പാപ്പാ

സ്വാതന്ത്ര്യത്തിൽ വളരുന്നതിന് പ്രാർത്ഥനയും ആത്മജ്ഞാനവും സഹായിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഒക്ടോബർ ആറിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

തങ്ങളെക്കുറിച്ചു തന്നെയുള്ള വ്യക്തമായ അറിവും പ്രാർത്ഥനയുടേതായ ഒരു ജീവിതവും യഥാർത്ഥ സ്വാതന്ത്ര്യത്തിൽ വളരാൻ നമ്മെ പ്രാപ്തരാക്കുന്നുവെന്ന് പാപ്പാ എഴുതി. “പ്രാർത്ഥനയും ആത്മജ്ഞാനവും സ്വാതന്ത്ര്യത്തിൽ വളരാൻ അനുവദിക്കുന്നു” എന്നതായിരുന്നു പ്രാർത്ഥന എന്ന ഹാഷ്‌ടാഗോടു കൂടിയ പാപ്പായുടെ സന്ദേശം.

വിവിധ ഭാഷകളിലായി നാലു കോടിയിലേറെ വരുന്ന ട്വിറ്റർ അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങൾ സാധാരണ അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ ഒൻപതു ഭാഷകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.