അസമത്വം ഭൂമിയെ മാരകമായി മലിനീകരിക്കുന്നു: പാപ്പാ

അസമത്വം ഭൂമിയെ മാരകമായി മലിനീകരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. തന്റെ ട്വിറ്റർ പേജിലൂടെ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് പാപ്പാ അസമത്വത്തെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കിയത്.

“ഭൂമിയെ രക്ഷിക്കാൻ നാം പരിശ്രമിക്കുമ്പോൾ, ദുരിതമനുഭവിക്കുന്നവരെ നാം അവഗണിക്കരുത്. കാർബൺ ഡൈ ഓക്സൈഡ് മാത്രമല്ല കൊല്ലുന്ന മലിനീകരണം; അസമത്വവും നമ്മുടെ ഭൂമിയെ മാരകമായി മലിനീകരിക്കുന്നു” – പാപ്പാ കുറിച്ചു.

ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, പോളിഷ് എന്നീ ഭാഷകളിൽ പോസ്റ്റ് ചെയ്ത സന്ദേശം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റർ അനുയായികളാൽ വായിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.