സഹിക്കുന്ന മനുഷ്യരിൽ ക്രിസ്തുവിനെ തേടാം: ഫ്രാൻസിസ് പാപ്പാ

വിശക്കുന്നവരിലും ദാഹിക്കുന്നവരിലും യേശുവിനെ കണ്ടെത്താനുള്ള കൃപക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഉപവിപ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന വി. വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 27-നാണ്, രോഗികളിലും തടവുകാരിലുമുൾപ്പെടെ സഹനത്തിന്റെ വഴികളിലൂടെ കടന്നുപോകുന്ന മനുഷ്യരിൽ ക്രിസ്തുവിനെ കണ്ടെത്താനുള്ള കൃപക്കായി പ്രാർത്ഥിക്കാൻ പാപ്പാ ഉദ്ബോധിപ്പിച്ചത്. അന്നേ ദിവസം ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് സഹനത്തിന്റെ പാതകളിലെ മനുഷ്യരിൽ യേശുവിനെ കാണുവാനുള്ള ആഹ്വാനം പാപ്പാ നടത്തിയത്.

“സഭക്കും നമുക്കും, വിശക്കുന്നവനും ദഹിക്കുന്നവനും അപരിചിതനും, വസ്ത്രവും അന്തസ്സും ഉരിഞ്ഞെടുക്കപ്പെട്ടവനും, രോഗിയും തടവുകാരനുമായ സഹോദരനിൽ കർത്താവായ യേശുവിനെ കണ്ടെത്താനുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം” – എന്നായിരുന്നു ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.