ശ്വാസോച്ഛ്വാസം പോലെ പ്രധാനപ്പെട്ടതാണ് പ്രാർത്ഥനയും: ഫ്രാൻസിസ് പാപ്പാ

ജീവിതത്തിൽ ശ്വാസം എത്രമാത്രം പ്രധാനപ്പെട്ടതാണോ അത്ര തന്നെ പ്രധാനപ്പെട്ടതാണ് പ്രാർത്ഥനയും എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

“വിശ്രമവേളകളിൽ മാത്രം നടത്തേണ്ട ഒരു പ്രവർത്തനമല്ല പ്രാർത്ഥന. നമ്മുടെ അനുദിന ജീവിതത്തിലുടനീളം പ്രാർത്ഥന ആവശ്യമാണ്. ദൈവവുമായുള്ള നമ്മുടെ ജീവനുള്ള ബന്ധത്തിന്റെ ‘ശ്വാസം’ പോലെ ആവണം പ്രാർത്ഥന” – പാപ്പാ കുറിച്ചു.

വിവിധ ഭാഷകളിലായി നാലു കോടിയിലേറെ വരുന്ന ട്വിറ്റർ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ സാധാരണ അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ ഒൻപതു ഭാഷകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.