കർമ്മലനാഥയുടെ തിരുനാൾ ദിനത്തിൽ പ്രാർത്ഥനയുമായി ഫ്രാൻസിസ് പാപ്പാ

കർമ്മലനാഥയുടെ തിരുനാൾ ദിനത്തിൽ കർമ്മലനാഥ എന്ന ഹാഷ്ടാഗോടു കൂടി ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം പ്രസിദ്ധീകരിച്ചു. പ്രാർത്ഥനാരൂപത്തിൽ തയ്യാറാക്കിയ ആ സന്ദേശത്തിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.

“ഓ മറിയമേ, സാഗരതാരമേ, ദൈവജനനീ, ഞങ്ങളുടെ അമ്മേ, സ്വകുടുംബങ്ങൾക്ക് ആവശ്യമായ ഉപജീവനമാർഗ്ഗം ഉറപ്പ് വരുത്താനും സൃഷ്ടിയോടുള്ള ആദരവ് പരിപാലിക്കാനും ജനങ്ങൾക്കിടയിൽ സമാധാനം നിലനിർത്താനും അനുദിനം കടലിൽ അപകടത്തെ അഭിമുഖീകരിക്കുന്നവരുടെമേൽ നിന്റെ മാധുര്യമേറിയ കടാക്ഷം ഉണ്ടാകേണമേ.

പാപികളുടെ സങ്കേതമേ, യുദ്ധവും വിദ്വേഷവും ദാരിദ്ര്യവും വിതയ്ക്കുന്നവരുടെ മാനസാന്തരം സാധ്യമക്കേണമേ. കാരുണ്യത്തിന്റെ മാതൃകയേ, കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സ്വാഗതം ചെയ്യുകയും സേവിക്കുകയും ചെയ്യുന്ന സന്മനസുള്ള സ്ത്രീപുരുഷന്മാരെ അനുഗ്രഹിക്കേണമേ. സ്വീകരിക്കപ്പെടുകയും നൽകപ്പെടുകയും ചെയ്യുന്ന സ്നേഹം പുത്തൻ സാഹോദര്യബന്ധങ്ങളുടെ വിത്തും സമാധാനലോകത്തിന്റെ ഉദയവും ആകട്ടെ.”

വിവിധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റർ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ സാധാരണ അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ 9 ഭാഷകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.