ആണവോർജ്ജത്തിന്റെ വിനാശകര വിനിയോഗം കുറ്റകൃത്യം: ഫ്രാൻസിസ് പാപ്പാ

ആണവോർജ്ജം യുദ്ധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് എന്നത്തേക്കാളുമുപരി ഇന്ന് ഒരു കുറ്റകൃത്യമാണന്ന് ആവർത്തിച്ചു പറഞ്ഞു ഫ്രാൻസിസ് പാപ്പാ. ‘സമാധാനം’ ‘ആണവ നിരായുധീകരണം’ ‘സൃഷ്ടിയുടെ കാലം’ എന്നീ ഹാഷ്ടാഗുകളോടു കൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇത് പറഞ്ഞിരിക്കുന്നത്.

“യുദ്ധാവശ്യങ്ങൾക്കായി ആണവോർജ്ജം ഉപയോഗിക്കുന്നത് എന്നത്തേക്കാളും ഇന്ന് മനുഷ്യനും അവന്റെ അന്തസ്സിനും മാത്രമല്ല, നമ്മുടെ പൊതുഭവനത്തിന്റെ ഏതൊരു ഭാവി സാധ്യതക്കുമെതിരായ ഒരു കുറ്റകൃത്യമാണെന്ന് ആവർത്തിച്ചു പറയാൻ ഞാൻ ആഗ്രഹിക്കുന്നു” – പാപ്പാ കുറിച്ചു.

വിവിധ ഭാഷകളിലായി നാല് കോടിയിലേറെ വരുന്ന ട്വിറ്റർ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ സാധാരണ അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ ഒൻപതു ഭാഷകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.