സഭക്ക് നിങ്ങളെ ആവശ്യമുണ്ട്: ബഹ്‌റൈനിലെ യുവജനങ്ങളോട് മാർപാപ്പ

സഭക്ക് നിങ്ങളെ ആവശ്യമുണ്ടെന്ന് ബഹ്‌റൈനിലെ യുവജനങ്ങളോട് ഫ്രാന്‍സിസ് മാർപാപ്പ. ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്‌റൈനിലേക്കുള്ള ചരിത്രപരമായ സന്ദർശനത്തിൽ സേക്രഡ് ഹാർട്ട് കത്തോലിക്കാ സ്‌കൂളിലെ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തവെയാണ് ഇപ്രകാരം പറഞ്ഞത്.

“എല്ലാവരും ഒരേ മതത്തിൽ പെട്ടവരല്ലാത്തവരും ഒരുമിച്ച് ജീവിക്കാൻ ഭയപ്പെടാത്തവരുമായ നിങ്ങളെ കാണുമ്പോൾ നിങ്ങളില്ലാതെ ഈ വ്യത്യാസങ്ങളുടെ സഹവർത്തിത്വം സാധ്യമല്ലെന്ന് ഞാൻ കരുതുന്നു. അതിന് ഭാവിയില്ല. ഉയരാനും സാമൂഹികവും സാംസ്കാരികവുമായ നിരവധി തടസ്സങ്ങൾ തകർക്കാനും സാഹോദര്യത്തിന്റെയും പുതുമയുടെയും വളർച്ചയെ പരിപോഷിപ്പിക്കുന്നതിനും വിളിക്കപ്പെട്ട നല്ല പുളിമാവാണ് നിങ്ങൾ,” -പാപ്പാ യുവജനങ്ങളോട് പറഞ്ഞു.

വടക്കൻ-മധ്യ ബഹ്‌റൈനിലെ മധ്യവർഗ പ്രാന്തപ്രദേശമായ ഇസ ടൗണിൽ സ്ഥിതി ചെയ്യുന്ന സേക്രഡ് ഹാർട്ട് സ്‌കൂൾ, 29 ദേശീയതകളെ ഉൾക്കൊള്ളുന്ന 1,215 വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. അവരിൽ കത്തോലിക്കരും മുസ്ലീങ്ങളും മറ്റ് മതങ്ങളിലെ യുവജനങ്ങളും ഉൾപ്പെടുന്നു. 1940-കളിൽ സ്ഥാപിതമായ ഈ വിദ്യാലയം 2003 മുതൽ അപ്പോസ്തോലിക് കർമ്മലീത്താ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.