തെക്കേ ഇറ്റലിയിലെ മത്തേറയിൽ പാപ്പാ സന്ദേശം നൽകും

മാർപാപ്പാ തെക്കേ ഇറ്റലിയിലെ മത്തേറയിലേക്ക് ഇന്ന് സന്ദർശനം നടത്തും. സെപ്റ്റംബർ 22-ന് ആരംഭിച്ച ഇരുപത്തിയേഴാം ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന് സമാപനം കുറിക്കുകയാണ് ഫ്രാൻസിസ് പാപ്പായുടെ ഈ അപ്പസ്തോലിക യാത്രയുടെ മുഖ്യലക്ഷ്യം.

“നമുക്ക് അപ്പത്തിന്റെ രുചിയിലേക്കു മടങ്ങാം – ദിവ്യകാരുണ്യ സഭയ്ക്കും സിനഡാത്മക സഭയ്ക്കും വേണ്ടി” എന്ന വിചിന്തനപ്രമേയം സ്വീകരിച്ചിരിക്കുന്ന ഈ ദിവ്യകാരുണ്യ കോൺഗ്രസിൽ ഇറ്റലിയിലെ 166 രൂപതകളിൽ നിന്നായി എണ്ണൂറോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. പ്രാദേശിക സമയം രാവിലെ ഒൻപതു മണിക്ക് പാപ്പാ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപനം കുറിക്കുന്ന ആഘോഷമായ സമൂഹ ദിവ്യബലിയിൽ മുഖ്യകാർമ്മിത്വം വഹിക്കും. ഉച്ചയ്ക്ക് പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.