സെപ്റ്റംബറിൽ കസാക്കിസ്ഥാൻ സന്ദർശിക്കാനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ

സെപ്റ്റംബറിൽ ഫ്രാൻസിസ് മാർപാപ്പ കസാക്കിസ്ഥാൻ സന്ദർശിക്കാനൊരുങ്ങുന്നതായി വത്തിക്കാൻ. ഏപ്രിൽ 11 -നാണ് പാപ്പായുടെ സന്ദർശന സാധ്യത വത്തിക്കാൻ പ്രഖ്യാപിച്ചത്.

സെപ്തംബർ 14, 15 തീയതികളിൽ കസാക്കിസ്ഥാൻ തലസ്ഥാനമായ നൂർ – സുൽത്താനിൽ നടക്കുന്ന ലോക മതനേതാക്കളുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പാപ്പാ രാജ്യം സന്ദർശിക്കുന്നത്. കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവ് മാർപാപ്പയുമായി വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ഇതേ തുടർന്നാണ് മാർപാപ്പാ സന്ദർശന സാധ്യത പ്രഖ്യാപിച്ചത്. വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണിയും ഈ സന്ദർശന സാധ്യത അംഗീകരിച്ചിരുന്നു.

ഫ്രാൻസിസ് മാർപാപ്പയും മോസ്‌കോയിലെ ഓർത്തഡോക്‌സ് പാത്രിയാർക്കീസ് ​​കിറിലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വേദിയാകാൻ സാധ്യതയുള്ള രാജ്യമാണ് കസാക്കിസ്ഥാൻ. ലോക മതനേതാക്കളുടെ സമ്മേളനത്തിൽ പാത്രിയാർക്കീസ് ​​കിറിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.