ഭൂകമ്പം ഉണ്ടായ ഇറ്റാലിയൻ നഗരം സന്ദർശിക്കാൻ ഒരുങ്ങി ഫ്രാൻസിസ് മാർപാപ്പ

ഭൂകമ്പം ഉണ്ടായ ഇറ്റാലിയൻ നഗരം എൽ’അക്വില സന്ദർശിക്കാനൊരുങ്ങി ഫ്രാൻസിസ് പാപ്പാ. ഓഗസ്റ്റ് 28- ന് പാപ്പാ നഗരം സന്ദർശിക്കുമെന്ന വാർത്ത ഹോളി സീ പ്രസ്സ് ഓഫീസാണ് പുറത്തുവിട്ടത്.

ഓഗസ്റ്റ് 28- ന് വത്തിക്കാനിൽ നിന്ന് രാവിലെ ഹെലികോപ്റ്ററിൽ പുറപ്പെടുന്ന ഫ്രാൻസിസ് മാർപാപ്പ പിയാസ ഡ്യൂമോയിലാണ് ഇറങ്ങുന്നത്. എൽ അക്വില ആർച്ചുബിഷപ്പ് കർദ്ദിനാൾ ഗ്യൂസെപ്പെ പെട്രോച്ചി, അബ്രുസോ റീജിയൻ പ്രസിഡന്റ് ഡോ. മാർക്കോ മാർസിലിയോ, എൽ അക്വിലയുടെ പ്രിഫെക്റ്റ് ഡോ. സിൻസിയ തെരേസ ടൊറാക്കോ, എൽ അക്വില മേയർ ഡോ. പിയർലൂജി ബിയോണ്ടി എന്നിവർ ചേർന്നാണ് പാപ്പായെ അവിടെ സ്വീകരിക്കുന്നത്. കർദ്ദിനാൾ പെട്രോച്ചിയുടെക്കൂടെ ഫ്രാൻസിസ് മാർപാപ്പ നഗരത്തിലെ കത്തീഡ്രൽ ദേവാലയം സന്ദർശിക്കും. തുടർന്ന് ഭൂകമ്പത്തിനിരയായ കുടുംബങ്ങളെയും പാപ്പാ അവിടെവച്ച് അഭിവാദ്യം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.