“എനിക്ക് വളരെയധികം വേദനയുണ്ട്” – ബഹ്‌റൈനിലേക്കുള്ള യാത്രാമധ്യേ മാധ്യമപ്രവർത്തകരോട് പാപ്പാ

ബഹ്‌റൈനിലേക്കുള്ള യാത്രാമധ്യേ മുട്ടുവേദനയെക്കുറിച്ച് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. യാത്രാമധ്യേ വിമാനത്തിൽ തന്നെ അനുഗമിച്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പാപ്പാ.

വീൽചെയറിൽ ഇരുന്നുകൊണ്ടാണ് പാപ്പാ മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. “കഴിഞ്ഞ ദിവസം ഫിസിയോതെറാപ്പി ചെയ്തിരുന്നു. അതിനാൽ എന്റെ കാലിന് നല്ല വേദനയുണ്ട്” – പാപ്പാ വെളിപ്പെടുത്തി. ഒരു വർഷമായി പാപ്പായുടെ കാൽ മുട്ടുവേദന കൂടുതൽ വഷളായിരിക്കുകയാണ്.

മാർപാപ്പ തന്റെ 85 -മത്തെ വയസിലാണ് മുപ്പത്തിയൊൻപതാമത് അപ്പസ്തോലിക യാത്ര ബഹ്റൈനിലേക്ക് നടത്തുന്നത്. ഫ്രാൻസിസ് പാപ്പാ സന്ദർശിക്കുന്ന നൂറാമത്തെ രാജ്യമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.