
ജൂൺ 13-ന് ലെയോ പതിനാലാമൻ മാർപാപ്പ കർദിനാൾമാരുടെ കൺസിസ്റ്ററി യോഗം ചേരും. വാഴ്ത്തപ്പെട്ട, വിശുദ്ധ പദവി പ്രഖ്യാപനങ്ങൾക്കായി അന്തിമ അംഗീകാരം നൽകുന്നതിനാണ് പൊതു കൺസിസ്റ്ററി യോഗം ചേരുന്നത്. ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യത്തെ കൺസിസ്റ്ററി യോഗമായിരിക്കുമിത്.
ഫെബ്രുവരി അവസാനം ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ ആയിരുന്നപ്പോൾ കൺസിസ്റ്ററിക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ തീയതി നിശ്ചയിച്ചിരുന്നില്ല. കൺസിസ്റ്ററിയിൽ, ഈ വർഷം ആദ്യം ഫ്രാൻസിസ് മാർപാപ്പ മുന്നോട്ടുവച്ച അഞ്ചോളം വാഴ്ത്തപ്പെട്ട, വിശുദ്ധ പദവി അംഗീകരിക്കുന്നതിന് കർദിനാൾമാർ വോട്ട് ചെയ്യും. കർദിനാൾമാരുടെ ഈ വോട്ടെടുപ്പ് കർദിനാൾമാരുടെ വിശുദ്ധപദവി പ്രഖ്യാപന പ്രക്രിയയിലെ അവസാന ഘട്ടമാണ്. ഇതിലാണ് വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള തീയതി നിശ്ചയിക്കാൻ അനുവാദം ലഭിക്കുന്നത്.
ജൂൺ 13-ന് വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നതിൽ വാഴ്ത്തപ്പെട്ട ബാർത്തലോലോ ലോംഗോയും (ബർത്തലോമിയോ ലോംഗോ എന്നും അറിയപ്പെടുന്നു) ഉൾപ്പെടുന്നു.