സമാധാനത്തിന്റെ സാക്ഷികളാകാൻ ക്രൈസ്തവരോട് പാപ്പാ

സമകാലീന വെല്ലുവിളികൾക്കും യുദ്ധങ്ങളുടെ ദുരന്തങ്ങൾക്കുമിടയിൽ സമാധാനത്തിന് സാക്ഷ്യം വഹിക്കുന്നവരായി ഓരോ ക്രൈസ്തവനും മാറണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ രണ്ടു വരെ ഇറ്റലിയിലെ മിലാനിൽ നടക്കുന്ന പ്രേഷിതോത്സവത്തോട് അനുബന്ധിച്ചു നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ദൗത്യത്തിന്റെ ഒരു സുപ്രധാന വശം, അത് ഞാൻ എന്ന നിലയിൽ വ്യക്തിഗതമായും ഒരു ജനതയായും സമാധാനത്തിന്റെ സാക്ഷ്യം ജീവിക്കണം എന്നതാണ്. നമ്മുടെ പ്രവർത്തനങ്ങൾ ‘സമാധാനം നിങ്ങളുടെ കൂടെ, ഞാൻ നിങ്ങൾക്ക് എന്റെ സമാധാനം നൽകുന്നു, എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു’ എന്ന യേശുവിന്റെ വാക്കുകളിൽ നങ്കൂരമിട്ടുകൊണ്ടാവണം. യഥാർത്ഥ സമാധാനം ഉത്ഥിതന്റെ ദാനമാണ്. അത് സത്യവും നീതിയും കാരുണ്യവും ഇഴചേർത്ത് മറ്റുള്ളവർക്ക് നൽകാൻ വിളിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവരായ നമുക്ക് നൽകപ്പെട്ടിരിക്കുന്ന ദാനമാണെന്ന് ഉറപ്പുണ്ട് – പാപ്പാ വ്യക്തമാക്കി.

സത്യം നീതിയുടെയും കാരുണ്യത്തിന്റെയും വേർപിരിക്കാനാവാത്ത സുഹൃത്താണെന്നും ഇവ മൂന്നും കൂടിച്ചേർന്ന് സമാധാനം കെട്ടിപ്പടുക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെ, സമാധാനത്തിന്റെ സാക്ഷ്യം എന്നത് ഓരോ ദിവസവും വ്യത്യസ്തമായ സാഹചര്യങ്ങളിൽ വീടുവീടാന്തരം പ്രേഷിതരായി ജീവിക്കാനുള്ള പ്രതിബദ്ധത പോലെ തന്നെയാണ് – പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.