
ജൂലൈ മൂന്നിന് കോംഗോയിൽ അർപ്പിക്കാനിരുന്ന പരിശുദ്ധ കുർബാന റോമിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അർപ്പിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ 13-ന് വത്തിക്കാനിലെ ക്ലമന്റൈൻ ഹാളിൽ ആഫ്രിക്കൻ മിഷനറിമാരുമായി നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
ജൂൺ 12-നാണ് ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലികയാത്ര പിൻവലിച്ചതിൽ പാപ്പാ ക്ഷമാപണം നടത്തിയത്. കോംഗോയുടെ തലസ്ഥാനമായ കിൻഷാസയെയിലെ എൻഡോലോ വിമാനത്താവളത്തിലാണ് ജൂലൈ മൂന്നിന് പാപ്പാ ബലിയർപ്പിക്കാനിരുന്നത്. എന്നാൽ പര്യടനം മാറ്റിവച്ചതു മൂലം അന്നേ ദിവസം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ച് റോമിലെ, എല്ലാ കോംഗോയിൽ നിന്നുള്ളവരുമായും ബലിയർപ്പിക്കാമെന്ന് പാപ്പാ പറഞ്ഞു. കോംഗോയിലേക്കും സൗത്ത് സുഡാനിലേക്കുമുള്ള സന്ദർശനം എത്രയും വേഗം നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും പാപ്പാ ഈ അവസരത്തിൽ കൂട്ടിച്ചേർത്തു.
ജൂലൈ രണ്ട് മുതൽ ഏഴ് വരെയുള്ള തീയതികളിലായിരുന്നു പാപ്പായുടെ ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലികയാത്ര ആദ്യം ക്രമീകരിച്ചിരുന്നത്. എന്നാൽ ആരോഗ്യപ്രശ്നനങ്ങൾ മൂലം പാപ്പാ യാത്ര പിൻവലിക്കുകയായിരുന്നു.