ദൈവകരുണയുടെ തിരുനാളിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പരിശുദ്ധ കുർബാന അര്‍പ്പിക്കാനൊരുങ്ങി മാർപാപ്പ

ദൈവകരുണയുടെ തിരുനാൾ ദിനമായ ഏപ്രിൽ 24 -ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളെ പങ്കെടുപ്പിച്ച് പരിശുദ്ധ കുർബാന അര്‍പ്പിക്കാനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ. ഹോളി സീ പ്രസ്സ് ഓഫീസാണ് ഈ വാർത്ത പുറത്തുവിട്ടത്.

പ്രസ്തുത തിരുക്കർമ്മങ്ങളിൽ റോമിലുള്ള കർദ്ദിനാൾമാരും ആർച്ചുബിഷപ്പുമാരും ബിഷപ്പുമാരും ദൈവകരുണയുടെ സന്യാസിനീ സഭാംഗങ്ങളും മറ്റ് വൈദികരും സന്യാസിനികളും പങ്കെടുക്കും. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലും വിശ്വാസികളുടെ സാന്നിധ്യമില്ലാതെയായിരുന്നു തിരുക്കർമ്മങ്ങൾ.

2000 ഏപ്രിൽ 30 -ന് വി. ജോൺപോൾ രണ്ടാമൻ പാപ്പായാണ് ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായറാഴ്ചയെ ദൈവകരുണയുടെ തിരുനാളായി നിശ്ചയിച്ചത്. ദൈവകരുണയെ കുറിച്ച് സന്ദേശം ലഭിച്ച പോളിഷ് സന്യാസിനിയായ വി. ഫൗസ്റ്റീന കൊവാൽസ്കയുടെ സ്വകാര്യ വെളിപ്പെടുത്തലുകളിൽ നിന്നാണ് ഈ തിരുനാളിന്റെ ആരംഭം. ഈ തിരുനാളിൽ കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്ക് ദണ്ഡവിമോചനവും കത്തോലിക്ക സഭ വാഗ്ദാനം ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.