പൊതുനന്മ പ്രോത്സാഹിപ്പിക്കുന്നതിന് ദാനങ്ങൾ വിനിയോഗിക്കുക: വാണിജ്യനേതാക്കളോട് പാപ്പാ

കൂടുതൽ കരുതലുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമ്പദ്‌വ്യവസ്ഥക്കായി പ്രവർത്തിക്കാൻ ദൈവം നൽകിയ ദാനങ്ങൾ ഉപയോഗിക്കാൻ വാണിജ്യനേതാക്കളോട് അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. വാണിജ്യ ഭാരവാഹികളുടെ അന്തർദേശീയ യൂണിയനായ UNIAPAC-ന്റെ 27-മത് ആഗോള കോൺഗ്രസിനായി ഒത്തുകൂടിയ ബിസിനസ്സ് നേതാക്കന്മാരോടും സംരംഭകരോടുമൊപ്പം നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

ബിസിനസ്സിലെ വിജയം ‘ദൈവത്തിൽ നിന്നുള്ള ദാനമാണ്’ എന്ന് എപ്പോഴും ഓർക്കണമെന്ന് ഫ്രാൻസിസ് പാപ്പാ ബിസിനസ്സ് നേതാക്കളോട് അഭ്യർത്ഥിച്ചു. ബിസിനസുകാർ എന്ന നിലയിലുള്ള അവരുടെ കഴിവുകൾ, ഏറ്റവും ആവശ്യമുള്ളവരെ സഹായിക്കുന്നതിലേക്കും മാറ്റത്തെ സ്വാധീനിക്കുന്നതിലേക്കും നയിക്കപ്പെടണമെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, മാറ്റത്തിന് ധൈര്യം ആവശ്യമാണ് എന്നും അത് “നമ്മുടെ ജീവിതത്തിലെ ദൈവിക കൃപയെ വിവേചിച്ചറിയാനുള്ള ധൈര്യം” ആണ് എന്നും പാപ്പാ അനുസ്മരിപ്പിച്ചു.

ലോകമെമ്പാടുമുള്ള ബിസിനസുകാർ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് UNIAPAC. “പൊതു നന്മബോധം” പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ, “വ്യക്തിയുടെ ബഹുമാനത്തിലും അന്തസ്സിലും അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥക്കു” വേണ്ടി വാദിക്കുക എന്നതാണ് അതിന്റെ ദൗത്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.